പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​നി​ടെ പ​ന്ത​ല്‍ ത​ക​ര്‍​ന്നു​വീ​ണു

0

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സം​ഗ​ത്തി​നി​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​രു​ന്ന പ​ന്ത​ല്‍ ത​ക​ര്‍​ന്നു വീ​ണു.  മോ​ദി​യു​ടെ ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന പ്ര​സം​ഗ​ത്തി​നി​ടെ​യാ​ണ് അപകടം. മി​ഡ്നാ​പു​രി​ല്‍‌ ബി​ജെ​പി റാ​ലി​ക്ക് ഇ​ട​യി​ലാ​ണ് സം​ഭ​വം. 22 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗം കേ​ള്‍​ക്കാ​ന്‍ ചി​ല​ര്‍ പ​ന്ത​ലി​ന് മു​ക​ളി​ല്‍ ക​യ​റി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. ക​ന​ത്ത മ​ഴ​യും പ​ന്ത​ലി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തി. പ​രി​ക്കേ​റ്റ​വ​രെ മി​ഡ്നാ​പു​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു.

Leave A Reply

Your email address will not be published.