പ്രധാനമന്ത്രി ഇന്ന് കര്‍ഷക റാലിയെ അഭിസംബോധന ചെയ്യും
കോല്‍ക്കത്ത: പഞ്ചിമബംഗാളിലെ മിഡ്നാപുരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ഷക റാലിയെ അഭിസംബോധന ചെയ്യും. അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്കിയ ആനുകൂല്യങ്ങളെ നിരത്തിയായിരിക്കും പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്യുക. നാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ മിര്സാപുരില്വച്ച് മോദി പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാര്‍ പശ്ചിമബംഗാളിന് കൂടുതല്‍ ശ്രദ്ധനല്കുന്നുണ്ടെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഗോഷ് പറഞ്ഞു.