സെന്‍സെക്‌സ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

0

മുംബൈ: സെന്‍സെക്‌സ് 217.86 പോയന്റ് നഷ്ടത്തില്‍ 36323.77ലും നിഫ്റ്റി 82 പോയന്റ് താഴ്ന്ന് 10936.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 554 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 2042 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ആഗോള വിപണികളിലെ നീക്കങ്ങളാണ് ആഭ്യന്തര സൂചികകളെ ബാധിച്ചത്.

ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്‌ഡിഎഫ്‌സി, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ടിസിഎസ്, കൊട്ടക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ലുപിന്‍, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, എസ്ബിഐ, റിലയന്‍സ്, ബജാജ് ഓട്ടോ, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Leave A Reply

Your email address will not be published.