അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവാണ്​ യൂറോപ്യന്‍ യൂണിയനെന്ന്​ ട്രംപ്​

0

വാഷിങ്​ടണ്‍: അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവാണ്​ യൂറോപ്യന്‍ യൂണിയനെന്ന്​ ട്രംപ്​ പറഞ്ഞു. ചൈനയും, റഷ്യയും ഒരേസമയം അമേരിക്കയുടെ ശത്രുക്കളും എതിരാളികളുമാണെന്നും ട്രംപ് സി.ബി.എസ് ന്യൂസിന്​ അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു​. അമേരിക്കയുടെ ഏറ്റവും വലിയ എതിരാളിയും ശത്രുവും ആരാണെന്ന മാധ്യമപ്രവര്‍ത്തക​​ന്‍റെ ചോദ്യത്തിനായിരുന്നു ട്രംപി​​ന്‍റെ മറുപടി. ശത്രുക്കള്‍ ഒരുപാടുണ്ട്​. റഷ്യയും ചൈനയും അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ അമേരിക്കയുടെ ഏറ്റവും വലിയ ശത്രു യൂറോപ്യന്‍ യൂണിയന്നായിരുന്നു ട്രംപി​​ന്‍റെ മറുപടി.
വ്യാപാര വിഷയത്തില്‍ യൂറോപ്യന്‍ യൂണിയ​​ന്‍റെ നിലപാടുകളൊന്നും അമേരിക്കക്ക് ഗുണകരമാകുന്നതായിരുന്നില്ല. അതില്‍ യൂണിയ​​ന്‍റെ നിലപാട് അംഗീകരിക്കാനാകുന്നതല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം ട്രംപി​​ന്‍റെ പ്രസ്താവനയെ തള്ളി യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്‍റ്​ ഡൊണാള്‍ഡ്​ ടസ്​ക്​ രംഗത്തെത്തി. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും യൂറോപ്യന്‍ യൂണിയനും അമേരിക്കയും നല്ല സുഹൃത്തുക്കളാണെന്നും ടസ്ക് പ്രതികരിച്ചു.

Leave A Reply

Your email address will not be published.