ശശി തരൂരിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി
തിരുവനന്തപുരം: ഹിന്ദു പാകിസ്താന് പ്രയോഗത്തില്‍ ശശി തരൂര്‍ എം.പിക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ തരൂരിനെതിരെ കരിങ്കൊടി കാട്ടി. തിരുവനന്തപുരം പാറവിളയില്‍ വെച്ചാണ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. തരൂരിന്റെ ഓഫിസിനുനേരെ തിങ്കളാഴ്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അതിക്രമം അഴിച്ചുവിട്ടിരുന്നു. സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ ഓഫിസ് പടിക്കെട്ടിലും മതിലില്‍ ചാരിവെച്ചിരുന്ന നോട്ടീസ് ബോര്‍ഡിലും മറ്റും കരിഓയില്‍ ഒഴിച്ചിരുന്നു. ഓഫിസ് പടിക്കല്‍ റീത്തു വെച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ‘പാകിസ്താന് ഓഫിസ്’ എന്ന ബാനര്‍ കെട്ടുകയും ചെയ്തിരുന്നു.
ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുമെന്നും ഭരണഘടന ഭേദഗതി ചെയ്യുമെന്നുമുള്ള ശശി തരൂരിന്റെ പ്രസ്താവനയാണ് വിവാദമായത്.