ആദ്യമായി 5 ജി അവതരിപ്പിക്കാനൊരുങ്ങി ബി എസ് എന്‍ എല്‍

0

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി 5 ജി അവതരിപ്പിക്കാനൊരുങ്ങി ബി എസ് എന്‍ എല്‍. ബി എസ് എന്‍ എല്ലിനുമുമ്ബ് രാജ്യത്ത് ആരും 5ജി അവതരിപ്പിക്കില്ലെന്ന് ബി എസ് എന്‍ എല്‍ ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍ വ്യക്തമാക്കി.
രാജ്യത്ത് 4ജി നെറ്റ് വര്‍ക്കിലേയ്ക്ക് മാറാന്‍ കഴിയാതിരുന്നത് നഷ്ടമായി ബി എസ് എന്‍ എല്‍ കരുതുന്നു. അതിനെ മറികടക്കുകയാണ് 5 ജിയിലൂടെ ബി എസ് എന്‍ എല്‍ ലക്ഷ്യമിടുന്നത്.
2020 ജൂണോടെ ലോകത്തൊട്ടാകെ 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ 2019ല്‍തന്നെ ലഭ്യമായേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. 5ജി നടപ്പാക്കുന്നതിന്‍റെ ഭാഗമായി നോക്കിയ, എന്‍ടിടി അഡ്വാന്‍സ് ടെക്‌നോളജി തുടങ്ങിയ ആഗോള ഓപ്പറേറ്റര്‍മാരുമായി ബി എസ് എന്‍ എല്‍ ഇതിനകം കരാറിലെത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.