ജഡ്​ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍

0

ന്യൂഡല്‍ഹി: ഹൈകോടതി, സുപ്രീംകോടതി ജഡ്​ജിമാരുടെ വിരമിക്കല്‍ പ്രായം കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്​. സുപ്രീംകോടതി ജഡ്​ജിമാരു​ടെ വിരമിക്കല്‍ പ്രായം 65 വയസില്‍ നിന്നും 67 ആയും ഹൈകോടതിയിലേത്​ 62ല്‍ നിന്നും 64 ആയും ഉയര്‍ത്താനാണ്​ സര്‍ക്കാര്‍ നീക്കം. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിന്​ ഭരണഘടന ഭേദഗതി ആവശ്യമാണ്​. ബുധനാഴ്​ച തുടങ്ങുന്ന പാര്‍ലമ​െന്‍റി​​ന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ കൊണ്ടു വരാനുള്ള നീക്കമാണ്​ കേ​ന്ദ്രസര്‍ക്കാര്‍ നടത്തുന്നത്​. കേസുകള്‍ കോടതികളില്‍ കെട്ടികിടക്കുന്ന സാഹചര്യത്തില്‍ ജഡ്​ജിമാരുടെ നിയമനം ഉടന്‍ നടത്തണമെന്ന്​ പാര്‍ലമ​െന്‍ററി സ്​റ്റാന്‍ഡിങ്​ കമ്മിറ്റി സര്‍ക്കാറിനോട്​ ശിപാര്‍ശ ചെയ്​തിരുന്നു. ഭാവിയില്‍ വരാന്‍ സാധ്യതയുള്ള ഒഴിവുകള്‍ കൂടി മുന്നില്‍കണ്ട്​ വേണം നിയമനം നടത്തേണ്ടതെന്നും സ്​റ്റാന്‍ഡിങ്​ കമ്മിറ്റി വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തുന്നത്​.

Leave A Reply

Your email address will not be published.