കാലവര്‍ഷക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്രത്തില്‍ നിന്ന് സംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്രത്തില്‍ നിന്ന് സംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്നാഥ് സിംഗിനോടാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളം ആവശ്യപ്പെട്ടാല്‍ കേന്ദ്രസംഘത്തെ അയക്കുമെന്ന് പാര്‍ലമെന്‍റില്‍ രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു.കണ്ണൂരിലും തിരുവനന്തപുരത്തും ആലപ്പുഴയിലെ നൂറനാടുമുളള പ്രതിരോധസേനാ യൂണിറ്റുകള്‍ക്ക് ആവശ്യമായ ബോട്ടുകളും മറ്റ് ഉപകരണങ്ങളും അടിയന്തിരമായി ലഭ്യമാക്കണം.

വായുസേനയ്ക്ക് ഒരു ഹെവി ലിഫ്റ്റ് ഹെലികോപ്ടറെങ്കിലും (എം1-16) അനുവദിക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.വെളളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ് എന്നിവ മൂലം സംസ്ഥാനത്തെ 27000 ത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്ബുകളിലാണ്. 965 വില്ലേജുകളെ കെടുതി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കിയിട്ടുളളത്. അമ്ബതിലേറെ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. 333 വീടുകള്‍ പൂര്‍ണമായും എണ്ണായിരത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു.

Leave A Reply

Your email address will not be published.