കോട്ടയം ജില്ലയിലെ വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ക്ക് ഇന്നും അവധി

0

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും ഇന്നു ജില്ലാ കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. പകരം ഈ ടേമില്‍ മറ്റൊരു ദിവസം പ്രവൃത്തിദിനമായിരിക്കും. തീയതി പിന്നീടറിയിക്കും. പത്തനംതിട്ട ജില്ലയില്‍ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ക്കുമാണ്‌ ജില്ലാ കലക്‌ടര്‍ ഇന്ന്‌ അവധി പ്രഖ്യാപിച്ചിരിക്കുന്നത്‌.
ആലപ്പുഴ ജില്ലയിലെ കുട്ടനാട്‌, ചെങ്ങന്നൂര്‍ താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍െപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും ഇന്ന്‌ അവധിയായിരിക്കുമെന്നു ജില്ലാ കലക്‌ടര്‍ അറിയിച്ചു. ചേര്‍ത്തല, അമ്ബലപ്പുഴ, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍ ദുരിതാശ്വാസക്യാമ്ബുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയാണ്‌.  എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലെ സ്‌കൂളുകള്‍ക്ക്‌ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.
തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, മുകുന്ദപുരം താലൂക്കുകളിലെയും തൃശൂര്‍ വെസ്‌റ്റ്‌, ചേര്‍പ്പ്‌ എന്നീ ഉപവിദ്യാഭ്യാസ ജിലകളിലെയും പ്ലസ്‌ടു വരെയുള്ള സ്‌കൂളുകള്‍ക്ക്‌ (സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ. എന്നിവ ഉള്‍പ്പെടെ) ഇന്നു ജില്ലാ കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്‌. പകരം ഓഗസ്‌റ്റ്‌ നാലിനു പ്രവൃത്തിദിനമായിരിക്കും. എം.ജി. സര്‍വകലാശാല ഇന്നു നടത്താന്‍ നിശ്‌ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട്‌ അറിയിക്കും.

Leave A Reply

Your email address will not be published.