ഇന്ത്യയെ എട്ടു വിക്കറ്റിന്​ തകര്‍ത്ത്​​ ഇംഗ്ലണ്ടിന്​ പരമ്ബര​

0

ലീഡ്​സ്​: നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യയെ എട്ടു വിക്കറ്റിന്​ തകര്‍ത്ത്​​ ഇംഗ്ലണ്ടിന്​ പരമ്ബര​. ആദ്യം ബാറ്റുചെയ്​ത ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ്​ 44.3 ഒാവറില്‍ ആതിഥേയര്‍ അടിച്ചെടുത്തു. സെഞ്ച്വറി നേടിയ ജോ റൂട്ടി​​െന്‍റയും(100) അര്‍ധസെഞ്ച്വറി നേടിയ ക്യാപ്​റ്റന്‍ ഒയിന്‍ മോര്‍ഗ​​െന്‍റയും(88) തകര്‍പ്പന്‍ കൂട്ടുകെട്ടാണ്​ ഇംഗ്ലണ്ടിന്​ അനായാസ ജയം ഒരുക്കിയത്​.

186 റണ്‍സി​ന്‍റെ കൂറ്റന്‍ പാര്‍ട്​ണര്‍ഷിപ്പൊരുക്കി ഇരുവരും പുറത്താകാതെ നിന്നു. ജെയിംസ്​ വിന്‍സ്​(27), ജോണിബെയര്‍സ്​റ്റോ(30) എന്നിവരുടെ വിക്കറ്റാണ്​ ഇംഗ്ലണ്ടിന്​ നഷ്​ടമായത്​. സ്​കോര്‍: ഇന്ത്യ-256/8(50 ഒാവര്‍), ഇംഗ്ലണ്ട്​ 260/2(44.3 ഒാവര്‍).

മൂന്ന്​ മത്സരങ്ങളടങ്ങിയ പരമ്ബര 2-1നാണ്​ ഇംഗ്ലണ്ട്​ കൈക്കലാക്കിയത്​. 2016 ജനുവരിയില്‍ ആസ്​​േ​ട്രലിയയോട്​ പരമ്ബര കൈവിട്ടതിനുശേഷം ഇതാദ്യമായാണ്​ കോഹ്​ലിയും കൂട്ടരും പരമ്ബരതോല്‍വി ഏറ്റുവാങ്ങുന്നത്​.

മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാന്‍ മധ്യനിര പരാജയപ്പെ​ട്ടതോടെയാണ്​ ഇന്ത്യന്‍ പോരാട്ടം എട്ടുവിക്കറ്റ്​ നഷ്​ടത്തില്‍ 256 റണ്‍സില്‍ ഒതുങ്ങിയത്​. ക്യാപ്​റ്റന്‍ വിരാട്​ കോഹ്​ലി (72 പന്തില്‍ 71), ശിഖര്‍ ധവാന്‍ (44), എം.എസ്.​ ധോണി (42) എന്നിവരാണ്​ ഇന്ത്യന്‍ സ്കോറിങ്ങിന്​ നേതൃത്വം വഹിച്ചത്​. മറ്റാര്‍ക്കും തിളങ്ങാനായില്ല.

Leave A Reply

Your email address will not be published.