യൂറോപ്യന്‍ യൂണിയനും ജപ്പാനും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചു

0

അമേരിക്ക: യൂറോപ്യന്‍ യൂണിയനും ജപ്പാനും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചു. ചിക്കാഗോയില്‍ നടന്ന ചടങ്ങിലായിരുന്നു പുതിയ കരാര്‍ യാഥാര്‍ത്ഥ്യമായത്. സംരക്ഷണ വാദികള്‍ക്കുള്ള വ്യക്തമായ സന്ദേശമാണിതെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് വ്യക്തമാക്കി. അമേരിക്കയുമായുള്ള വ്യാപാര ബന്ധം തളര്‍ന്ന യൂറോപ്പ്യന്‍ യൂണിയന്‍ സാമ്ബത്തിക രംഗത്ത് സുപ്രധാന മുന്നേറ്റത്തിന് തയ്യാറെടുക്കയാണ്. ഇതിന്‍റെ ഭാഗമായാണ് ചിക്കാഗോയിന്‍ ജപ്പാനും യൂറോപ്യന്‍ യൂണിയനും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചത്. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലൗഡ് ജംക്കറും ചേര്‍ന്നാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കരാറില്‍ ഒപ്പുവെച്ചത്. യൂണിയന്‍ രാജ്യങ്ങളില്‍ ജപ്പാന് കാര്‍ വിപണി തുറന്നു കൊടുക്കാനും കരാറില്‍ ധാരണയായിട്ടുണ്ട്.
സംരക്ഷണവാദം സംബന്ധിച്ച ആശങ്കളാണ് ഉയര്‍ന്നുവരുന്നത്. എന്നാല്‍ ജപ്പാനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരമാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് ജപ്പാന്‍ പ്രസിഡന്റ് ഷിന്‍സോ ആബെ പറഞ്ഞു. സംരക്ഷണ വാദികള്‍ക്കുള്ള വ്യക്തമായ സന്ദേശമാണ് ജപ്പാനും ഇയുവും തമ്മിലുള്ള സ്വതന്ത്ര കരാറെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഡൊണാള്‍ ടസ്‌ക് പറഞ്ഞു. യൂണിയനും ജപ്പാനും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നത് കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂണിയനും ജപ്പാനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പു വെച്ചതോടെ യൂറോപ്പില്‍ വളര്‍ച്ചാനിരക്ക് പതിന്മടങ്ങു വര്‍ധിക്കുമെന്നാണ് കണക്കാക്കപെടുന്നത്. നിലവില്‍ 70 ബില്യണ്‍ വിലമതിക്കുന്ന കയറ്റുമതി ഇറക്കുമതി ബന്ധം പുതിയ സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വരുന്നതോടെ ഇരട്ടിയായി മാറും. ഇ.യു ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഇറക്കുമതി തീരുവ ഉയര്‍ത്തിയത് യൂണിയന്‍ രാജ്യങ്ങളില്‍ ഉണ്ടാക്കിയേക്കാവുന്ന വന്‍ പ്രതിസന്ധി ഇ.യു ജപ്പാനുമായുള്ള കരാറിലൂടെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave A Reply

Your email address will not be published.