ഗൂഗിളിന്​ യുറോപ്യന്‍ യൂനിയന്‍ പിഴ ചുമത്തി

0

ബ്രസല്‍സ്​: ടെക്​ ഭീമനായ ഗൂഗിളിന്​ യുറോപ്യന്‍ യൂനിയന്‍ വന്‍ പിഴ ചുമത്തി. വിശ്വാസ ലംഘനം നടത്തിയതിനാണ്​ ഗുഗിളിന് 500 കോടി ഡോളര്‍ പിഴശിക്ഷ യൂറോപ്യന്‍ യൂനിയന്‍ വിധിച്ചത്​. ആന്‍ഡ്രോയിഡ്​ വിപണിയിലെ ആധിപത്യം വിപണിയിലെ മറ്റുള്ളവരെ മറികടക്കാന്‍ ശ്രമിച്ചുവെന്നാണ്​ ആരോപണത്തിലാണ്​ യുറോപ്യന്‍ യൂനിയന്‍ ഗൂഗിളിനെതിരെ നടപടിയെടുത്തിരിക്കുന്നത്​. ആന്‍ഡ്രോയിഡ്​ വഴി സ്വന്തം ആപുകള്‍ ഇന്‍സ്​റ്റാള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ്​ ഗൂഗിളിനെതിരായ പ്രധാനമായ ആരോപണം. ഉദാഹരണമായി പ്ലേ സ്​റ്റോര്‍ ഉപയോഗിക്കണമെങ്കില്‍ ഗൂഗിളി​​​ന്‍റെ തന്നെ സെര്‍ച്ച്‌​ എന്‍ജിനും ബ്രൗസര്‍ ആപും നിര്‍ബന്ധമായും ഇന്‍സ്​റ്റാള്‍ ചെയ്​തിരിക്കണം. ഇത്തരത്തില്‍ വിപണിയിലെ ആധിപത്യം ഉപയോഗിച്ച്‌​ സ്വന്തം ആപുകള്‍ ഗൂഗിള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി.

 

Leave A Reply

Your email address will not be published.