ശനിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരാന്‍ സാധ്യത

0

തിരുവനന്തപുരം; സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ശനിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ബുധനാഴ്ച 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റടിക്കാനിടയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത്കിട്ടുന്ന ശക്തമായ കാലവര്‍ഷമാണ് ഇത്തവണത്തേത്. ഇതുവരെ 41,207 പേരെയാണ് ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിയത്. 200ല്‍ അധികം ദുരിതാശ്വാസ ക്യാമ്ബുകളാണ് സംസ്ഥാനത്ത് തുറന്നത്. മഴ ശക്തമാകാന്‍ തുടങ്ങിയ മെയ് 29ന് ശേഷം ഇതുവരെ മഴക്കെടുതികളില്‍ 89 പേര്‍ മരിച്ചതായാണ് റവന്യൂ വകുപ്പിന്‍റെ പ്രാഥമിക കണക്ക്. കാലവര്‍ഷക്കെടുതിയില്‍ 8863 ഹെക്ടറിലെ കൃഷി നശിച്ചു. 310 വീടുകള്‍ പൂര്‍ണമായും 8333 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി നാലുപേരെയാണ് ഇന്നലെ ഒഴുക്കില്‍പെട്ട് കാണാതായത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Leave A Reply

Your email address will not be published.