സംസ്ഥാനത്ത് ജൂലൈ 20 മുതല്‍ ലോറി സമരം

0

പാലക്കാട്​: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌​​ ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്. സമരം ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് ചരക്കുനീക്കം നിലക്കും. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്​പോര്‍ട്ട്​ കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ ലോറി ഉടമകള്‍ അഖിലേന്ത്യ തലത്തില്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ചരക്ക്​ ലോറി സമരത്തിന്​ പിന്തുണ പ്രഖ്യാപിച്ചാണ്​​ സംസ്​ഥാനത്ത്​ ജൂലൈ 20 മുതല്‍ ചരക്ക്​ വാഹനങ്ങള്‍ സര്‍വീസ്​ നിര്‍ത്തുന്നത്.​ സ്​റ്റേറ്റ്​ ലോറി ഓണേഴ്​സ്​ ഫെഡറേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ഇന്ധന ടാങ്കറുകള്‍, ഗ്യാസ്​ ടാങ്കറുകള്‍, ഓക്​സിന്‍ വാഹനങ്ങള്‍, തപാല്‍വാഹനങ്ങള്‍ തുടങ്ങിയവയെ സമരത്തിന്‍റെ ആദ്യഘട്ടത്തില്‍ ഒഴിവാക്കിയിട്ടുണ്ട്.

 

Leave A Reply

Your email address will not be published.