പാര്‍ലമെന്റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും

0

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും. 18 ദിവസം നീണ്ടു നില്‍ക്കുന്ന പാര്‍ലമെന്റിന്‍റെ വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് 10 നാണ് അവസാനിക്കുക. ലോക്‌സഭയില്‍ 68 ബില്ലുകളും രാജ്യസഭയില്‍ 40 ബില്ലുകളുമാണ് ഈ സഭാ സമ്മേളനത്തില്‍ പരിഗണനക്ക് വരുന്നത്. പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. 13 ഓളം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച്‌ സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടു വരുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാല്‍ ഉപാദ്ധ്യക്ഷ സ്ഥാനം എന്‍സിപിയ്ക്ക് നല്‍കാനാണ് സാധ്യത. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദ്ധാനം പോലും പാലിക്കാന്‍ നാലു വര്‍ഷത്തെ ഭരണം കൊണ്ട് ബിജെപിയ്ക്ക് സാധിച്ചിട്ടില്ല.
അതുകൊണ്ട് തന്നെ സ്ത്രീ സുരക്ഷ, വില വര്‍ധനവ്, കാശ്മീര്‍ വിഷയം, ആള്‍ക്കൂട്ട ആക്രമണം, കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളെല്ലാം തന്നെ സഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.