ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി

0

ന്യൂ ഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം തടഞ്ഞ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സുപ്രീം കോടതി നടത്തിയിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം തടഞ്ഞത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ചാണ് വിഷയവുമായി ബന്ധപ്പെട്ട് നിര്‍ണായക പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ശബരിമല ഒരു പൊതു ക്ഷേത്രമാണെന്നും അതുകൊണ്ട് തന്നെ ക്ഷേത്രത്തില്‍ ആര്‍ക്ക് വേണമെങ്കിലും പ്രവേശനം നടത്താമെന്നും കോടതി പരാമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ്കേസുമായി ബന്ധപ്പെട്ട് നിര്‍ണായക നിരീക്ഷണങ്ങള്‍ നടത്തിയത്. സ്ത്രീ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.