കേരളത്തില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

0

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എളമരം കരീം(സിപിഎം), ബിനോയ് വിശ്വം(സിപിഐ), ജോസ് കെ.മാണി(കേരളാ കോണ്‍ഗ്രസ് ) എന്നിവരാണ് കേരളത്തില്‍ നിന്ന് ഒഴിവ് വന്ന സീറ്റുകളില്‍ തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍(കോണ്‍ഗ്രസ്), ജോയ് എബ്രഹാം(കേരളാ കോണ്‍ഗ്രസ്), സി.പി.നാരായണന്‍(സിപിഎം) എന്നിവര്‍ വിരമിച്ച ഒഴിവിലാണ് മൂന്നുപേരും തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ നിന്നുള്ള മൂന്നുപേര്‍ക്കൊപ്പം രാജ്യസഭയിലേക്ക് നോമിനേറ്റു ചെയ്യപ്പെട്ട നാല് അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഇന്നുണ്ടായേക്കും.

Leave A Reply

Your email address will not be published.