നിര്‍മാണത്തിലിരുന്ന കെട്ടിടം മറ്റൊന്നിന് മുകളില്‍ തകര്‍ന്ന് വീണ് ​ രണ്ട് പേര്‍ മരിച്ചു

0

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം മറ്റൊന്നിന് മുകളില്‍ തകര്‍ന്ന് വീണ് ​ രണ്ട് പേര്‍ മരിച്ചു. നിര്‍മാണത്തിലിരുന്ന ആറ് നിലകെട്ടിടം നാല് നിലയുള്ള കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. 18 കുടുംബങ്ങളാണ് നാല് നില കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. എന്‍ഡി.ആര്‍.​എഫും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. 30 പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി. ഗ്രേറ്റര്‍ നോയിഡയില്‍ ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് ദുരന്തനിവാരണ സേനയും ആംബുലന്‍സുകളും സ്ഥലത്തെത്തിയതെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ പ്രതിഷേധിച്ചു. പ്രദേശവാസിയായ പ്രവീണ്‍ എന്നയാളാണ് കെട്ടിടത്തിന്റെ ഉടമസ്ഥനെന്നാണ് സൂചന. ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

Leave A Reply

Your email address will not be published.