ഐസിസി ഏകദിന റാങ്കിങ്ങില്‍ വിരാട് കോലി ഒന്നാംസ്ഥാനത്ത്

0

ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടന്ന ഏകദിന പരമ്ബരയില്‍ ഇന്ത്യ തോറ്റെങ്കിലും ക്യാപ്റ്റന്‍ വിരാട് കോലി ഐസിസി ഏകദിന റാങ്കിങ്ങില്‍ ബാറ്റ്സ്മാന്മാരില്‍ ഒന്നാംസ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സരങ്ങളിലും മികച്ച സ്കോര്‍ കണ്ടെത്താനായതാണ് കോലിക്ക് തുണയായത്. 75, 45, 71 എന്നിങ്ങനെയാണ് കോലിയുടെ സ്കോര്‍.

കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയന്റും കോലിക്ക് ഇതിലൂടെ ലഭിച്ചു. 911 ആണ് കോലിയുടെ പോയന്റ്. ഇന്ത്യയ്ക്കെതിരായ പരമ്ബരയില്‍ രണ്ട് സെഞ്ച്വറികള്‍ നേടിയ ജോ റൂട്ട് രണ്ടാംസ്ഥാനത്തെത്തി. റൂട്ട് രണ്ടാം ഏകദിനത്തില്‍ 113ഉം മൂന്നാം മത്സരത്തില്‍ 100ഉം റണ്‍സ് നേടിയിരുന്നു. ആറാം സ്ഥാനത്തായിരുന്ന റൂട്ട് നാല് സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്.

പാക്കിസ്ഥാന്റെ ബാബര്‍ അസം മൂന്നാം സ്ഥാനത്തേക്ക് വീണു. രോഹിത് ശര്‍മയാണ് നാലാമത്. സസ്പെന്‍ഷനിലുള്ള ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ അഞ്ചാസ്ഥാനത്താണ്. റോസ് ടെയ്ലര്‍ ആറാം സ്ഥാനത്തും നില്‍ക്കുന്നു. ബൗളര്‍മാരില്‍ ഇംഗ്ലീഷ് പര്യടനത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ബൗളര്‍ കുല്‍ദീപ് യാദവ് റാങ്കങ്ങില്‍ കുതിപ്പ് നടത്തി.

എട്ടു സ്ഥാനങ്ങള്‍ മറികടന്ന് ആറാം സ്ഥാനത്താണ് ഇപ്പോള്‍ കുല്‍ദീപ്. സ്പിന്നര്‍ റാഷിദ് ഖാന്‍ എട്ടാം സ്ഥാനത്താണ്. ഇന്ത്യന്‍ താരം ജസ്പ്രീത് ബുംമ്രയാണ് ഒന്നാം സ്ഥാനത്തുള്ളത്. പാക് താരം ഹസന്‍ അലി രണ്ടാം സ്ഥാനത്തും ന്യൂസിലന്‍ഡ് താരം ട്രെന്റ് ബോള്‍ട്ട് മൂന്നാം സ്ഥാനത്തുമുണ്ട്.

Leave A Reply

Your email address will not be published.