മൂന്നാം ഏകദിന മത്സരത്തിലും പാക്കിസ്ഥാന്‍ പരമ്ബര നേടി

0

ബുലവായോ: തുടര്‍ച്ചയായ മൂന്നാം ഏകദിന മത്സരത്തിലും പാക്കിസ്ഥാന്‍ സിംബാബ്വേയെ തോല്‍പ്പിച്ചതോടെ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന പരമ്ബര പാക്കിസ്ഥാന്‍ നേടി. 67 റണ്‍സിന് സിംബാബ്വേയെ പുറത്താക്കിയ സന്ദര്‍ശകര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. പാക്കിസ്ഥാനുവേണ്ടി ഓപ്പണര്‍ ഫഖര്‍ സമാന്‍ പുറത്താകാതെ 43 റണ്‍സ് നേടി.
ടോസ് നേടി സിംബാബ്വേ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, രണ്ടാം ഓവര്‍ മുതല്‍ ടീമിന്റെ തകര്‍ച്ച തുടങ്ങി. ചാമു ചിബാബ(16), ഹാമില്‍ട്ടന്‍ മസക്ഡാസ(10), വെല്ലിങ്ടണ്‍ മസ്കാഡ്സ(10) എന്നിവരൊഴികെ മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല. 25.1 ഓവറില്‍ 67 റണ്‍സിന് ആതിഥേയരുടെ എല്ലാ കളിക്കാരും പുറത്തായി. ടീമിന്റെ പാക്കിസ്ഥാനെതിരായ കുറഞ്ഞ സ്കോര്‍ കൂടിയാണിത്.
പാക്കിസ്ഥാനുവേണ്ടി ഫഹീം അഷ്റഫ് 22 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി. താരത്തിന്റെ കരിയറിലെ മികച്ച പ്രകടനം കൂടിയാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ സിംബാബ്വേയ്ക്ക് ഒരുവസരവും നല്‍കിയില്ല. ഇമാം ഉള്‍ ഹഖ് റണ്ണൊന്നുമെടുക്കാതെ പുറത്തായെങ്കിലും ഫഖര്‍ സല്‍മാന്‍(43), ബാബര്‍ അസം(19) എന്നിവര്‍ ചേര്‍ന്ന് 9.5 ഓവറില്‍ അനായാസ ജയമൊരുക്കി. ആദ്യ രണ്ട് ഏകദിനങ്ങളും പാക്കിസ്ഥാന്‍ നേരത്തെ ജയിച്ചിരുന്നു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്ബരയിലെ അടുത്ത മത്സരം വെള്ളിയാഴ്ച നടക്കും.

Leave A Reply

Your email address will not be published.