മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്, അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കുണ്ട്. അക്കൌണ്ട് വഴി വാജ സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു, തിരുവനന്തപുരം റേഞ്ച് ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
മുഖ്യമത്രിയുടെ അക്കൌണ്ട് എന്ന് തോന്നിക്കും വിധം ‘pinarai vijayan@ vijayan pinaroy’ എന്ന പേരിലാണ് അക്കുണ്ട് ഉള്ളത്. ഈ അക്കുണ്ടില്‍ നിന്നും ട്വീറ്റുകള്‍ ശ്രദ്ധയില്‍പെട്ടതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഡി ജി പിക്ക് പരാതി നല്‍കുകയായിരുന്നു. തിരുവനതപ്പുരം റേഞ്ച് ഐ ജിയുടെ നേതൃത്വത്തില്‍ സൈബര്‍ വിദഗ്ധര്‍ അടങ്ങിയ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.