ഹിമാചല്‍പ്രദേശില്‍ വ്യോമസേനയുട വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു

0

ഷിംല: ഹിമാചല്‍പ്രദേശിലെ കംഗ്ര ജില്ലയില്‍ വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. പഞ്ചാബിലെ പഠാന്‍കോട്ട് വ്യോമസേന വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ധര്‍മശാലയ്ക്ക് 55 കിലോമീറ്റര്‍ അകലെ തകര്‍ന്നു വീഴുകയായിരുന്നു. സ്‌ക്വാഡ്രണ്‍ ലീഡര്‍ മീത്ത് കുമാറാണ് മരിച്ചത്.അപകടകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ വ്യോമസേന അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു.

 

Leave A Reply

Your email address will not be published.