പെരുമ്പാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച്‌​ അഞ്ചുപേര്‍ മരിച്ചു

0

കൊച്ചി : പെരുമ്ബാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച്‌​ അഞ്ചുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക്​ പരിക്കേറ്റു. ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പ ഭക്​തര്‍ സഞ്ചരിച്ച ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടുക്കി ഏലപ്പാറ സ്വദേശികളായ ജിനീഷ് (22), വിജയന്‍, കിരണ്‍ (21), ഉണ്ണി (20), ജെറിന്‍ (22) എന്നിവരാണ് മരിച്ചത്. ഇന്ന്​ പുലര്‍ച്ചെ 12.45 ഓടെയാണ്​ അപകടം നടന്നത്​. ഏഴു പേരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ സുജിത്​, ജിബിന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിബിനെ ഒമാനിലേക്ക് യാത്രയാക്കാന്‍ പോകും വഴിയാണ്​ അപകടമുണ്ടായത്​. മൃതദേഹം സാന്‍ജോ ആശുപത്രി, താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നു.

Leave A Reply

Your email address will not be published.