റെയില്‍ ഗതാഗതം ഇന്ന് ഉച്ചയോടെ സാധാരണ നിലയിലെത്തും
കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് താറുമാറായ റെയില്‍ ഗതാഗതം ഇന്ന് ഉച്ചയോടെ സാധാരണ നിലയിലെത്തും. കോട്ടയത്ത് പാലങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്ന 20കിലോമീറ്റര്‍ മാത്രം വേഗതയിലാണ് ട്രെയിന്‍ സഞ്ചരിച്ചത്. ഇതുകാരണം മണിക്കൂറുകള്‍ വൈകിയാണ് ട്രെയിനുകള്‍ സഞ്ചരിച്ചത്. നഗരത്തില്‍ നിന്നും മാറി മീനച്ചിലാറിന് കുറുകെയുള്ള പാലങ്ങളില്‍ 20ല്‍ നിന്നും 45 കിലോമീറ്റര്‍ വേഗത്തിലും മറ്റുപാലങ്ങളിലെ വേഗതാ നിയന്ത്രണവുമാണ് പിന്‍വലിച്ചിരിക്കുന്നത്. എറണാകുളം ജംഗ്ഷന് വരെയുള്ള സിഗ്നല്‍ തകരാറുകള്‍ പരിഹരിച്ചതായും അധികൃതര്‍ പറഞ്ഞു.