ഇറാഖ്​ കമേഴ്​സ്യല്‍ ബാങ്കിന്​ സൗദിയില്‍ അനുമതി

0

ജിദ്ദ: കമേഴ്​സ്യല്‍ ബാങ്ക്​ ഒാഫ്​ ഇറാഖിന്​ സൗദി അറേബ്യയില്‍ ശാഖ തുടങ്ങാന്‍ അനുമതി. ബാങ്കി​ന്‍റെ അപേക്ഷ അംഗീകരിച്ച്‌​ ലൈസന്‍സ്​ നല്‍കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭ യോഗമാണ്​ അനുമതി നല്‍കിയത്​. സമാനമായ മറ്റ്​ അപേക്ഷകളില്‍ തുടര്‍നടപടികള്‍ക്ക്​ ധനകാര്യമന്ത്രിയെ ചുമതലപ്പെടുത്തി.
1992 ല്‍ സ്​ഥാപിതമായ ഇറാഖ്​ കമേഴ്​സ്യല്‍ ബാങ്ക്​ രാജ്യത്തെ ആദ്യ സ്വകാര്യ ബാങ്കുകളിലൊന്നാണ്​. ബഹ്​റൈനിലെ അഹ്​ലി യുനൈറ്റഡ്​ ബാങ്കിന്​ ഇതില്‍ 64 ശതമാനം ഒാഹരിയുണ്ട്​. ഗോള്‍ഡ്​മാന്‍ സാക്​സ്​, സിറ്റിഗ്രൂപ്പ്​, ഫസ്​റ്റ്​ അബുദബി ബാങ്ക്​, എമിറേറ്റ്​സ്​ എന്‍.ബി.ഡി എന്നിവയും സൗദിയിലേക്ക്​ പ്രവേശനം കാത്തിരിക്കുകയാണ്​.
ബാങ്കിങ്​ ലൈസന്‍സിനായി സൗദി സെന്‍ട്രല്‍ ബാങ്കിന്​ അപേക്ഷ നല്‍കിയതായി കഴിഞ്ഞമാസം ദുബൈ ആസ്​ഥാനമായ മശ്​രിഖ്​ വ്യക്​തമാക്കിയിരുന്നു.

Leave A Reply

Your email address will not be published.