ഛത്തീസ്ഗഡില്‍ മൂന്ന് സ്ത്രീകളടക്കം ഏഴ് നക്സലുകള്‍ കൊല്ലപ്പെട്ടു
ദന്തേവാഡ: മൂന്ന് സ്ത്രീകളടക്കം ഏഴ് നക്സലുകള്‍ കൊല്ലപ്പെട്ടു. ബിജാപൂരിലെ തിമിനാര്‍ – പസ്നര്‍ ഗ്രാമത്തിന് സമീപത്തെ കൊടുവനത്തിലായിരുന്നു ഏറ്റുമുട്ടല്‍. ഛത്തീസ്ഗഡിലെ ദന്തേവാഡയിലെ ബിജാപൂര്‍ ജില്ലയില്‍ ഇന്ന് രാവിലെ ആറ് മണിയോടെയുണ്ടായ ഏറ്റമുട്ടലിലാണ് മൂന്ന് സ്ത്രീകളടക്കം ഏഴ് നക്സലുകളെ സുരക്ഷാസേന വധിച്ചത്. നക്സലുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.