ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി സൗരവ് ഗാംഗുലി

0

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്ത്. ഏകദിന പരമ്ബരയില്‍ 2-1ന് ഇംഗ്ലണ്ടിന് മുന്നില്‍ നല്ലരീതിയില്‍ കളിക്കാന്‍ കഴിഞ്ഞില്ല. മികച്ച ബാറ്റ്സ്മാന്മാരായ കെ.എല്‍. രാഹുലിനെയും അജിന്‍ക്യ രഹാനെയെയും വേണ്ടവിധം ടീം ഉപയോഗിക്കുന്നില്ലെന്നായിരുന്നു ഗാംഗുലിയുടെ പ്രധാന വിമര്‍ശനം. ധോണിയും റെയ്നയും അവസരത്തിനൊത്ത് ഉയരുന്നില്ലെന്നും ഈസ്ഥാനത്തു കളിക്കാന്‍ വേറെ മികച്ച കളിക്കാരുണ്ടെന്നും ഗാംഗുലി തുറന്നടിച്ചു. മൂന്ന് ഏകദിനങ്ങളുടെ പരമ്ബരയില്‍ ആദ്യത്തേത് അനായാസം ജയിച്ച ഇന്ത്യ പിന്നീടു രണ്ടെണ്ണം കൈവിട്ടുകളയുകയായിരുന്നു. ഇന്ത്യ ഇപ്പോഴും ആദ്യ മൂന്നു ബാറ്റ്സ്മാന്മാരെ അമിതമായി ആശ്രയിക്കുകയാണ്. ധവാന്‍, രോഹിത്, കോഹ്‌ലി എന്നിവരെ പരാമര്‍ശിച്ച്‌ ഗാംഗുലി പറഞ്ഞു.

Leave A Reply

Your email address will not be published.