കേരളാ ബ്ലാസ്റ്റേഴ്‌സ്, മെല്‍ബണ്‍ സിറ്റി എഫ് സി മത്സരം 24ന്

0

കൊച്ചിയില്‍ ലാ ലീഗ പ്രീ സീസണ്‍ ടൂര്‍ണമെന്റിനായി മെല്‍ബണ്‍ സിറ്റി എഫ് സി ടീം കൊച്ചിയിലെത്തി. ഈ മാസം 24ന് കേരളാ ബ്ലാസ്റ്റേഴ്‌സുമായാണ് ടീമിന്‍റെ ആദ്യ മത്സരം. കേരളാ ബ്ലാസ്റ്റേഴ്‌സ്, മെല്‍ബണ്‍ സിറ്റി എഫ് സി എന്നീ ടീമുകള്‍ക്ക് പുറമെ ലാ ലീഗ വമ്ബന്‍മാരായ ജിറോണ എഫ് സിയും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. 28ാം തീയതിയാണ് ജിറോണ എഫ് സി-ബ്ലാസ്റ്റേഴ്‌സ് പോരാട്ടം.
വമ്ബന്‍ ക്ലബ്ബുകളുമായുള്ള ബ്ലാസ്റ്റേഴ്‌സിന്‍റെ പോരാട്ടത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ നിറം മങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് വരും സീസണില്‍ മികച്ചൊരു തിരിച്ചുവരവ് അത്യാവശ്യമാണ്. ഇതിന് മുന്നോടിയായി വന്‍ തയ്യാറെടുപ്പുകളാണ് ടീം നടത്തുന്നത്. ടൂര്‍ണമെന്റിനായി യുവതാരങ്ങളെയടക്കം മികച്ച ടീമിനെയാണ് ബ്ലാസ്റ്റേഴ്‌സ് അണിനിരത്തുന്നത്. സന്ദേശ് ജിങ്കനാണ് ടീമിന്റെ നായകന്‍. സി കെ വിനീത്, അനസ് എടത്തൊടിക, ധീരജ് സിംഗ് തുടങ്ങിയവര്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാകും.

Leave A Reply

Your email address will not be published.