ജസ്​നയുടെ തി​​രോധാനം: സി.ബി.​ഐ അന്വേഷണം വേണമെന്ന​ ഹര്‍ജി ഇന്ന് പരിഗണിക്കും

0

കൊച്ചി: ജസ്നയുടെ തിരോധാനത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും. ജസ്നയുടെ സഹോദരന്‍ ജൈസ്, കെ.എസ്​.യു സംസ്ഥാന പ്രസിഡന്‍റ്​ അഭിജിത് എന്നിവരാണ് ഹരജിക്കാര്‍. കഴിഞ്ഞ മാര്‍ച്ച്‌ 22ന്​ ജസ്‌നയെ കാണാതായിട്ടും പൊലീസ് അന്വേഷണത്തില്‍ പുരോഗതി ഇല്ല. അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ ലഭിക്കുമായിരുന്ന വിലപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന്​ ആയില്ല. കേരളത്തിന്‌ പുറത്തും അന്വേഷിക്കേണ്ടതുള്ളതിനാല്‍ സി.ബി.ഐ ആണ് അഭികാമ്യം എന്നാണ് ഹരജിക്കാരുടെ വാദം. അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടന്നും എന്നാല്‍ ജസ്നയെ കണ്ടെത്താനായിട്ടില്ലന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

Leave A Reply

Your email address will not be published.