മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി മത്സരിക്കുമെന്ന് അഖിലേഷ് യാദവ്
ലക്നോ: മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. എന്നാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ്, ബിഎസ്പി എന്നിവരുമായി സഖ്യം ഉണ്ടാക്കുമോയെന്നകാര്യം അഖിലേഷ് വ്യക്തമാക്കിയില്ല. ബിജെപിയുടെ 15 വര്‍ഷത്തെ ഭരണത്തെ തൂത്തെറിയാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തുമോയെന്ന ചോദ്യത്തില്‍നിന്നും അഖിലേഷ് ഒഴിഞ്ഞുമാറി. കമല്‍നാഥുമായി നല്ല ബന്ധമാണുള്ളത്. ഇപ്പോള്‍ തീര്‍ച്ചയായും പറയാന്‍ കഴിയുന്നത് തെരഞ്ഞെടുപ്പില്‍ എസ്പി മത്സരിക്കുമെന്നതാണ്- അഖിലേഷ് പറഞ്ഞു. ബിഎസ്പി-കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ചും അദ്ദേഹം മനസ് തുറന്നില്ല. വിവിധ ആളുകളുമായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ ഒന്നും വെളിപ്പെടുത്താനാവില്ലെന്നും അഖിലേഷ് അറിയിച്ചു.