സി പി എം പ്രവര്‍ത്തകരുടെ വീടിനു നേരേ ബോംബേറ്
കൊയിലാണ്ടി :സി പി എം പ്രവര്‍ത്തകരുടെ വീട്ന് നേരേ ബോംബേറ്. കൊയ്ലാണ്ടി അരിക്കുളത്താണ് സംഭവം.കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവര്‍ത്തകരുടെ വീടിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. തൊട്ടുപിന്നാലെ സംഭവത്തില്‍ പ്രതിയെന്ന് കരുതുന്നയാളുടെ വീടും ആക്രമിക്കപ്പെട്ടു.ഏതാനും ദിവസങ്ങളായി ഇവിടെ സിപിഎമ്മും എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് ബോംബേറ് ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.