കൊളംബോ ടെസ്റ്റ്, ശ്രീലങ്ക ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്തു
ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ലങ്കയ്ക്ക് ടോസ്. ടോസ് നേടിയ ലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ 278 റണ്‍സിന്റെ വിജയം ശ്രീലങ്ക നേടിയിരുന്നു. ഗോളിലേറ്റ കനത്ത പരാജയത്തിനു പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാവും ദക്ഷിണാഫ്രിക്ക എത്തുന്നതെങ്കിലും ടീമില്‍ നിന്ന് ശ്രീലങ്കന്‍ മണ്ണില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ കാര്യമുണ്ടോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. ശ്രീലങ്കന്‍ നിരയില്‍ ഒരു മാറ്റമാണുള്ളത്. ലക്ഷന്‍ സണ്ടകനു പകരം അകില ധനന്‍ജയ ടീമിലെത്തി.