കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
കണ്ണൂര്‍: കനത്തമഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെയും കണ്ണൂര്‍ ജില്ലയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളെജുകള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. മഴയില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടതിനാലാണ് അവധി.
കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട്,ഹോസ്ദുര്‍ഗ് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളെജുള്പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകള്‍ക്ക് മാറ്റമില്ല.