ലൂസിഫറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

0

പ്രിഥ്വിരാജിന്‍റെ കന്നി സംവിധാനത്തില്‍ ഒരുങ്ങുന്ന ലൂസിഫറില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. പോസ്റ്ററില്‍ മാസ് ലുക്കിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപെട്ടിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടത്.

ചിത്രത്തിന്‍റെ ഷൂട്ടിംഗ് വണ്ടിപ്പെരിയാറില്‍ പുരോഗമിക്കുകയാണ്. നേരത്തേ ആദ്യ ലുക്ക് പോസ്റ്ററില്‍ മുഖം വെളിപ്പെടുത്താതെയാണ് കഥാപാത്രത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മിക്കുന്നത്.

മോഹന്‍ലാലിന്‍റെ സഹോദരനായി ടൊവിനോ തോമസാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്ദ്രജിത്തും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതായി വാര്‍ത്തകള്‍ ഉണ്ട്. മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, ക്വീന്‍ ഫെയിം സാനിയ എന്നിവരും ചിത്രത്തിലുണ്ട്. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വമ്ബന്‍ താരനിരയാണ് അണിനിരക്കുന്നത്.

Leave A Reply

Your email address will not be published.