മായാനദി വീണ്ടും തിയറ്ററുകളിലേക്ക്

0

ആഷിഖ് അബുവിന്‍റെ സംവിധാനത്തില്‍ ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ മായാനദി റീ റിലീസിന് ഒരുങ്ങുന്നു. കഴിഞ്ഞ ക്രിസ്മസ് കാലത്ത് റിലീസ് ചെയ്ത മായാനദ്, ആട് 2, മാസ്റ്റര്‍ പീസ് തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് ദിനങ്ങളില്‍ ഉണ്ടാക്കിയ ഓളത്തിനിടയിലും മികച്ച ചിത്രമെന്ന അഭിപ്രായം സ്വന്തമാക്കി പതിയെ മികച്ച വിജയം സ്വന്തമാക്കിയ ചിത്രമാണ്. റിലീസ് സെന്ററുകളില്‍ 100 ദിനം പൂര്‍ത്തിയാക്കാന്‍ മായാനദിക്ക് ആയിരുന്നു. ഇപ്പോള്‍ ഡിവിഡി റിലീസ് ആയപ്പോഴും മികച്ച പ്രതികരണമാണ് മായാനദിക്ക് ലഭിക്കുന്നത്.
ഈ പശ്ചാത്തലത്തില്‍ തെരഞ്ഞെടുത്ത ചില സെന്ററുകളില്‍ മായാനദി വീണ്ടും പ്രദര്‍ശിപ്പിക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു തന്നെയാണ് അറിയിച്ചിട്ടുള്ളത്. സന്തോഷ് ടി കുരുവിളയ്‌ക്കൊപ്പം ആഷിഖ് അബുവും ചേര്‍ന്ന് നിര്‍മിച്ച ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുണ്ട്.

Leave A Reply

Your email address will not be published.