ലോകകപ്പ് പ്രൈസ്മണി വേണ്ടെന്ന് വച്ച് ക്രെോയേഷ്യന് ടീം
ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സിനോട് തോറ്റെങ്കിലും നിരവധി ആരാധകരെ സൃഷ്ടിച്ചായിരുന്നു റഷ്യയില്‍ നിന്നും ക്രൊയോഷ്യന്‍ ടീം മടങ്ങിയത്. പുതിയൊരു തീരുമാനത്തിലൂടെ ക്രൊയോഷ്യന്‍ ടീം വീണ്ടും ആരാധകരുടെ മനസ്സ് നിറച്ചിരിക്കുകയാണ്. ലോകകപ്പില്‍ അവര്‍ക്കു രണ്ടാം സ്ഥാനം കിട്ടിയതിന്റെ ഭാഗമായി ലഭിച്ച മുഴുവന്‍ പണവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ടീമിന്റെ തീരുമാനം.