ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയില്‍

0

ന്യൂഡല്‍ഹി: അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഇന്നും തകര്‍ച്ചയിലേക്ക്. വെള്ളിയാഴ്‌ച രാവിലെ അമേരിക്കന്‍ ഡോളറിനെതിരെ 69.13 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഭ്യന്തര വിപണിയില്‍ നിക്ഷേപകര്‍ കരുതലെടുക്കുന്നതും ബാങ്കുകളും കയറ്റുമതിക്കാരും അമേരിക്കന്‍ ഡോളര്‍ വ്യാപകമായി വിറ്റഴിച്ചതുമാണ് തകര്‍ച്ചയ്‌ക്ക് കാരണം. അതേസമയം, അമേരിക്കന്‍ ഡോളറിനെതിരെ ഒട്ടുമിക്ക ഏഷ്യന്‍ കറന്‍സികളുടെയും വിനിമയ നിരക്ക് ഇടിഞ്ഞിട്ടുണ്ട്. ചൈനീസ് കറന്‍സിയായ യുവാന്‍ ഒരു വര്‍ഷത്തെ ഏറ്റവും താഴ്‌ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

Leave A Reply

Your email address will not be published.