സ്ത്രീകള്‍ക്കായി വനിതാകൂട്ടായ്മയുടെ ആവശ്യമില്ല; മംമ്ത

0

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സമൂഹ മനസാക്ഷി ഒന്നടങ്കം ഞെട്ടിയിരുന്നു. അതിനു ശേഷം സിനിമയുടെ പിന്നിലെ കാര്യവും പുറത്തു അറിയുന്നത് ഇതോടെ ആണ് .എല്ലാ മേഖലയും പോലെ സ്ത്രീകള്‍ സിനിമ മേഖലയിലും സുരക്ഷിതര്‍ അല്ല എന്ന് തെളിയിച്ചിരിക്കുകയാണ് .ഈ സംഭവത്തിന് ശേഷമാണ് വനിതകള്‍ക്ക് മാത്രമായി ഒരു സംഘടനയെന്ന ആശയം ഉയര്‍ന്നുവന്നതും വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിച്ചതും. ഇത്തരത്തില്‍ വനിതകള്‍ക്ക് മാത്രമായി ഒരു സംഘടന രൂപീകരിച്ചതിന്റെ അനിഷ്ടം പ്രകടമാക്കി നിരവധി പേര്‍ അന്നേ രംഗത്തുവന്നിരുന്നു.താരസംഘടനയായ അമ്മയുള്ളപ്പോള്‍ ഡബ്ലുസിസി വേണ്ടിയിരുന്നില്ലെന്നായിരുന്നു പലരുടെയും അഭിപ്രായം. ഡബ്ലുസിസിയും അമ്മയുമായുള്ള അഭിപ്രായഭിന്നതകളും വിയോജിപ്പുമൊക്കെ പരസ്യമായിരിക്കുകയാണ് ഇപ്പോള്‍. ഡബ്ലുസിസി പോലൊരു സംഘടനയുടെ ആവശ്യമില്ലായിരുന്നുവെന്നാണ് മംമ്ത മോഹന്‍ദാസും പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇതേക്കുറിച്ച്‌ വ്യക്തമാക്കിയത്.

Leave A Reply

Your email address will not be published.