ഗൂഗിളിനെതിരേ പിഴ ചുമത്തിയ നടപടിക്കെതിരേ ട്രംപ്

0

വാഷിംഗ്ടണ്‍: ഗൂഗിളിനെതിരേ 500 കോടി ഡോളര്‍ പിഴ ചുമത്തിയ യൂറോപ്യന്‍ യൂണിയന്‍ നടപടിക്കെതിരേ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. അമേരിക്കയിലെ വലിയ കന്പനിയായ ഗൂഗിളിന് പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ഇത് അധിക കാലം തുടരാനാകില്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചുള്ള തെറ്റായ കച്ചവട നടപടികളുടെ പേരിലാണ് ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ 500 കോടി ഡോളര്‍ പിഴ വിധിച്ചത്. 90 ദി​​വ​​സ​​ത്തി​​ന​​കം തെ​​റ്റു തി​​രു​​ത്തി​​യി​​ല്ലെ​​ങ്കി​​ല്‍ കൂ​​ടു​​ത​​ല്‍ ന​​ട​​പ​​ടി​​ക​​ള്‍ ഉ​​ണ്ടാ​​വുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, അ​​പ്പീ​​ല്‍ കൊ​​ടു​​ക്കാ​​നു​​ള്ള നീ​​ക്ക​​ത്തി​​ലാ​​ണു ഗൂ​​ഗി​​ള്‍.

Leave A Reply

Your email address will not be published.