അമേരിക്ക സന്ദര്‍ശിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് ക്ഷണം
വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് അമേരിക്ക സന്ദര്‍ശിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ക്ഷണം. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്സാണ് ഇക്കാര്യം അറിയിച്ചത്. പുടിന്റെ സന്ദര്‍ശനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും സാറ സാന്‍ഡേഴ്സ് ട്വിറ്ററില്‍ കുറിച്ചു. പുടിനെ ക്ഷണിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണോട് ട്രംപ് ആവശ്യപ്പെട്ടതായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു. സാറ സാന്‍ഡേഴ്സിന്റെ ട്വീറ്റിനു പിന്നാലെ ട്രംപും ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു. പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു വീണ്ടും കാത്തിരിക്കുകയാണെന്നു ട്രംപ് പറഞ്ഞു.