അഭിമന്യു വധം ; പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്
കൊച്ചി : ബിരുദ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തും. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്. കേസില്‍ മുഖ്യപ്രതിയടക്കം അഞ്ച് പേരെയാണ് ഇതുവരെ അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്. കൊലയാളി സംഘത്തിലെ 9 പേരുകൂടി ഇനിയും അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.