ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ദേവസ്വം ബോര്‍ഡ്
ന്യൂഡല്‍ഹി : ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ മുന്‍ നിലപാട് ആവര്‍ത്തിച്ച് ദേവസ്വം ബോര്‍ഡ്. സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുകയാണ് ദേവസ്വം ബോര്‍ഡ് ചെയ്തത്. കൂടുതല്‍ സമയം ചോദിക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു ഇതുവരെ ദേവസ്വം ബോര്‍ഡ്. എന്നാല്‍ സുപ്രീം കോടതിയില്‍ പുതിയ തീരുമാനം അഭിഭാഷകര്‍ കോടതിയെ അറിയിച്ചില്ല. അഡ്വ. മനു അഭിഷേക് സിംഗ്വിയാണ് ദേവസ്വംബോര്‍ഡിന് വേണ്ടി ഹാജരാകുന്നത്.