യോ യോ ടെസ്റ്റ് മറികടന്ന് സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍

0

യോ യോ ടെസ്റ്റ് പരീക്ഷ വിജയിച്ച്‌ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍l ദേശീയ ടീമില്‍ തിരിച്ചെത്തി.യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ താരത്തെ ഇംഗ്ലണ്ടിനെതിരായ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. നാട്ടില്‍ നടക്കാനിരിക്കുന്ന ചതുര്‍രാഷ്ട്ര പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിലാണ് സഞ്ജു ഇടംപിടിച്ചത്. ഇന്ത്യ എ, ഇന്ത്യ ബി ടീമുകളെക്കൂടാതെ ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകളാണ് പരമ്ബരയില്‍ മാറ്റുരയ്ക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ പരമ്ബരയില്‍ സഞ്‍ജുവിന് പകരം ഇഷന്‍ കിഷന്‍ ആയിരുന്നു ഇന്ത്യ എ ടീമിന്‍െറ വിക്കറ്റ് കീപ്പര്‍. നിലവില്‍ ഇന്ത്യ ബിയുടെ വിക്കറ്റ് കീപ്പറായി ഇഷന്‍ കിഷനെ ടീമിലെടുത്തിട്ടുണ്ട്. മികച്ച ഫോമില്‍ നില്‍ക്കവെയാണ് സഞ്ജുവിന് യോ യോ ടെസ്റ്റിലേറ്റ തിരിച്ചടി മൂലം കഴിഞ്ഞ തവണ ദേശിയ ടീമിനായി കളിക്കാനുള്ള അവസരം നഷ്ടമായത്.

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ എ ടീമിന് ത്രിരാഷ്ട്ര പരമ്ബരയില്‍ കിരീടം സമ്മാനിച്ച ശ്രേയസ് അയ്യരിനെ നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്ബരയിലും നായകസ്ഥാനത്തു നിലനിര്‍ത്താന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ദുലീപ് ട്രോഫിക്കായുള്ള ഇന്ത്യ ബ്ലൂ ടീമില്‍ മലയാളി പേസര്‍ ബേസില്‍ തമ്ബിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.