പ്രവാസി സമൂഹമാണ് ഇന്ത്യയുടെ രാഷ്ട്ര ദൂതന്മാരെന്ന് പ്രധാനമന്ത്രി
റുവാന്‍ഡ: പ്രവാസി സമൂഹമാണ് ഇന്ത്യയുടെ രാഷ്ട്ര ദൂതന്മാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ എത്തിയതിന് ശേഷം രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസമാണ് അദ്ദേഹം രണ്ട് ദിവസത്തെ ആഫ്രിക്കന്‍ സന്തര്‍ശനത്തിനായി പോയത്. റുവാണ്ടയിലെ ഇന്ത്യന്‍ സമൂഹവുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു. റുവാണ്ടയുടെ പുരോഗതിയില്‍ ഇവിടുത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്ക് വളരെ വലുതാണെന്നാണ് പ്രസിഡന്റ് പോള്കാഗ്മെ പറഞ്ഞത്. ഇതില്‍ താന്‍ ഏറെ സന്തുഷ്ട്ടനാണെന്നും പ്രവാസി സമൂഹമാണ് ഇന്ത്യയുടെ രാഷ്ട്ര ദൂതന്മാരെന്നും അദ്ദേഹം പറഞ്ഞു