ഉപയോക്താക്കള്‍ക്ക് പുതിയ ഓഫര്‍ അവതരിപ്പിച്ച് എയര്‍ടെല്‍
എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് സൗജന്യ വോയ്സ് കോളുകള്‍ക്കായുള്ള 299 രൂപയുടെ ഓഫര്‍ കമ്ബനി അവതരിപ്പിച്ചു. 45 ദിവസത്തെ വാലിഡിറ്റിയോട് കൂടിയായിരിക്കും സൗജന്യ കോളുകള്‍ നിങ്ങള്‍ക്ക് ലഭിക്കുക. ദിനംപ്രതി 100 എസ്എംഎസുകളും അയയ്ക്കാനും സാധിക്കുന്നു. എയര്‍ടെലിന്റെ 249, 349 പ്ലാനുകളോട് സമാനമാണ് ഈ പ്ലാന്‍ എങ്കിലും വെറും 28 ദിവസം മാത്രമാണ് ഇവയുടെ കാലാവധി.