വിമാനത്തില്‍ നവജാതശിശുവിന്റെ മൃതദേഹം
ന്യൂഡല്‍ഹി: വിമാനത്തില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇംഫാലില്‍നിന്ന് ഗോഹട്ടിവഴി ഡല്‍ഹിയിലേക്ക് വന്ന എയര്‍ഏഷ്യ വിമാനത്തിന്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശബ്ദം പുറത്തുവരാതിരിക്കാന്‍ ടോയിലറ്റ് പേപ്പര്‍ കുട്ടിയുടെ വായില്‍ തിരുകിയിരുന്നു. ഇംഫാലില്‍നിന്നുള്ള പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയാണ് അമ്മ. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും കുട്ടി ചാപിള്ളയാണോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു.