ജമ്മു കാശ്മീരില്‍ സൈനിക താവളങ്ങള്‍ക്ക് നേരെ വെടിവെയ്പ്പ്

0

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഭീകരര്‍ വെടിവെച്ചു. അനന്ത്നാഗ് ജില്ലയിലെ ലാല്‍ചൗക്ക് പ്രദേശത്താണ് വെടിവെയ്പ്പുണ്ടായത്. ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് സൂചന. പുലര്‍ച്ചെ നാലോടെ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് സൈനികര്‍ നടത്തിയ തിരച്ചിലിലാണ് വെടിവെയ്പ്പുണ്ടായത്. മൂന്ന് ലഷ്കര്‍-ഇ-തൊയ്ബ ഭീകരര്‍ ഇവിടുത്തെ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നുവെന്നാണ് വിവരം.

Leave A Reply

Your email address will not be published.