ആലപ്പുഴ ദുരിതാശ്വാസ ക്യാമ്പിൽ ജാതിയുടെ പേരിൽ ഇറങ്ങിപ്പോക്ക്

0

ആലപ്പുഴ: പ്രകൃതി നാശം വിതച്ച ആലപ്പുഴ പള്ളിപ്പാടിലെ ദുരിതാശ്വാസ ക്യാമ്പിൽ ജാതിയുടെ പേരിൽ ഇറങ്ങിപ്പോക്ക്. പള്ളിപ്പാട് ക്യാമ്പിലെ പട്ടികജാതി വിഭാഗക്കാരോടൊപ്പെം ഒരുമിച്ച് കഴിയാൻ സാധിക്കില്ല എന്ന നിലപാടിൽ ക്രൈസ്തവ കുടുംബങ്ങൾ. പട്ടികജാതിവിഭാഗക്കാർ പാചകം ചെയ്ത ഭക്ഷണം കഴിക്കുന്നതിനും ഇവർ വിസമ്മതിച്ചു.
ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികൾ പറഞ്ഞത്.
പ്രളയം കടുത്തതോടെയാണ് പ്രദേശത്തെ അൻപതോളം കുടുംബങ്ങളെ പള്ളിപ്പടിലെ ആഞ്ഞിലിൻമൂട് എൽ.പി സ്കൂളിൽ എത്തിച്ചത്. ക്യാമ്പിൽ വന്നത് മുതൽ വിവേചനം നേരിടുകയാണെന്നും ആഹാര സാധനങ്ങൾ വീതം വച്ചത് പോലും ജാതി തിരിച്ചാണെന്നും,ഞങ്ങളോടെപ്പം കഴിയാനും,ഒരുമിച്ച് ആഹാരം കഴിക്കാൻ സാധിക്കില്ല എന്ന് പറയുകയും ഇരുപത്തിഎട്ടോളാം വരുന്ന പട്ടികജാതി കുടുംബങ്ങളെ മാറ്റി താമസിപ്പിക്കണമെന്നും ക്രൈസ്തവർ ആവശ്യപ്പെട്ടു. തങ്ങളുടെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന അയിത്ത വിഭാഗത്തിൽപെട്ടവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ സാധിക്കില്ല എന്ന് ആവശ്യപ്പെടുകയും വാർഡ് മെമ്പർ ക്രൈസ്തവരെ അനുകൂലിക്കുകയും ചെയ്തതായി ഇരുപത്തിഎട്ടോളാം പട്ടിക ജാതി കുടുംബങ്ങൾ പറഞ്ഞു.
മക്കളേയും,പേരകുട്ടികളേയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും,നീയൊക്കെ ഇനിയും ഞങ്ങളുടെ വീട്ടിലെ ജോലിക്കാർ തന്നെയായിരിക്കും എന്ന് ആക്രോശിക്കുകയും ചെയ്തതായി കുടുംബങ്ങൾ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് ക്രൈസ്തവ കുടുംബങ്ങൾക്കായി പ്രത്യേക ക്യാമ്പിലോട്ട് മാറ്റി.
പ്രതിപക്ഷ നേതാവ് എടുത്തത് വിചിത്രമായ നടപടി.
ക്യാമ്പിൽ സന്ദർശനം നടത്തിയ പ്രതിപക്ഷ നേതാവിനോട് പട്ടികജാതിവിഭാഗക്കാർ സംഭവങ്ങൾ അറിയിച്ചപ്പോൾ അദ്ദേഹം അത് ശ്രദ്ധിക്കാതെ അഞ്ച് കിലോ അരിയും,മറ്റ്‌ സാധനങ്ങളും കൊടുക്കാൻ പറഞ്ഞത്. നേരിയ വാഗ്വാദത്തിന് ഇടയാക്കി.
തങ്ങൾക്ക് നേരിട്ട ജാതീയമായ വിവേചനത്തിന് ഇരയായവർ മുഖ്യമന്ത്രിക്കു പരാതി നൽകാനുള്ള തീരുമാനത്തിലാണ്.
ഷിബു ബാബു

Leave A Reply

Your email address will not be published.