പാകിസ്ഥാന്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

0

ഇസ്ലാമാബാദ്: കനത്ത സുരക്ഷാവലയത്തില്‍ പാകിസ്ഥാന്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാജ്യത്തെ 85,000 പോളിംഗ് ബൂത്തുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 3,71,388 സൈനികരെയാണ് നിയോഗിച്ചിട്ടുള്ളത്. രണ്ടു ദശകങ്ങളായി ജനാധിപത്യ ഭരണം തുടരുന്ന രാജ്യത്തിന് നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. അഴിമതിക്കേസില്‍ ജയിലിലായ നവാസ് ഷെറിഫിന്‍റെ സഹോദരന്‍ ഷഹബാസ് ഷറീഫാണ് പിഎംഎല്‍എന്നിനെ നയിക്കുന്നത്. പാക്കിസ്താന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് വോട്ടെടുപ്പിനായി ഇത്രയും വലിയ സൈനികവിന്യാസം ഏര്‍പ്പെടുത്തുന്നത്. നവാസ് ഷരീഫിന്‍റെയും ഇമ്രാന്‍ ഖാന്‍റെയും പാര്‍ട്ടികളാണ് മുഖ്യമായും മത്സരരംഗത്തുള്ളത്. ബിലാവല്‍ ഭൂട്ടോയുടെ കക്ഷിയുമുണ്ട്.

Leave A Reply

Your email address will not be published.