മുംബൈയില്‍ മറാത്താ ക്രാന്തി മോര്‍ച്ച നടത്തിയ ബന്ദ് പിന്‍വലിച്ചു

0

മുംബൈ:  മറിച്ച മറാത്താ ക്രാന്തി മോര്‍ച്ച ബന്ദ് പിന്‍വലിച്ചതായി പ്രഖ്യാപിച്ചു. ഓഫീസില്‍ പോയ ജോലിക്കാരും സ്‌കൂള്‍ കുട്ടികളും സുരക്ഷിതരായി വീടുകളില്‍ എത്തുന്നതിന് വേണ്ടിയാണ് താത്കാലികമായി ബന്ദ് പിന്‍വലിക്കുന്നതെന്ന് സമരക്കാര്‍ അറിയിച്ചു. ഇന്ന് രാവിലെ മുതല്‍ മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി നടത്തിയ സമാധാന റാലികള്‍ ആക്രമാസക്തമായതിന് പുറകെയാണ് മാറാത്ത ക്രാന്തി മോര്‍ച്ച പ്രവര്‍ത്തകര്‍ പെട്ടെന്നെടുത്ത ഈ തീരുമാനം.

എന്നിരുന്നാലും സംസ്ഥാനത്തിന്‍റെ ഇതര ഭാഗങ്ങളില്‍ സമാധാനപരമായ പ്രതിഷേധം തുടരുമെന്നും സംഘാടകര്‍ അറിയിച്ചു. ദളിത് നേതാവ് പ്രകാശ് അംബേദ്‌കര്‍ ആണ് പിന്‍വലിക്കുന്ന തീരുമാനം അറിയിച്ചത്. താനെ, നവി മുംബൈ, ചെമ്ബൂര്‍ , ഭാണ്ഡൂപ് തുടങ്ങിയ സ്ഥലങ്ങളാണ് ബന്ദിന്‍റെ പേരില്‍ അക്രമം നടന്ന പ്രദേശങ്ങള്‍. സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണത്തിന്‍റെ കാര്യത്തില്‍ അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മാറാത്ത സമുദായം.

Leave A Reply

Your email address will not be published.